ജസ്‌ന തിരോധാന കേസ്; ജസ്‌നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു

കാണാതായ ജസ്‌നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോർട്ട്. പൊന്നാനി, ആര്യാസമാജം അടക്കം മതപരിവർത്തന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല എന്ന് മനസിലായി. തീവ്രവാദ സംഘടനകൾക്കും തിരോധാനത്തിൽ പങ്കില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചു, കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള ഇടങ്ങളും പരിശോധിച്ചു.

Also Read; പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല. ജസ്‌ന സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറില്ലായിരുന്നുവെന്നും സിബിഐ റിപ്പോർട്ട്. ജസ്‌നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

Also Read; തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News