കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ചുള്ള നീക്കം ഉണ്ടാകില്ലെന്ന് ശശി തരൂർ എം പി. സംസ്ഥാന സർക്കാരുമായി സഹകരിക്കാൻ കഴിയുന്ന സാഹചര്യമല്ല. തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. തന്റെ അഭിപ്രായം പാർട്ടിക്കുള്ളിൽ മാത്രമേ പറയൂ. മനസ്സിൽ ചില കാര്യങ്ങൾ വെച്ച ശേഷമേ തീരുമാനം എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തോട് ചെയ്യുന്ന അവഗണനയ്‌ക്കെതിരെ എൽഡിഎഫ് വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.
റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ പല രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here