വർ​ഗീയതക്കെതിരായ സർക്കാർ നിലാപാടിൽ വിട്ടുവീഴ്ചയുണ്ടാകില്ല; മുഖ്യമന്ത്രി

Pinarayi vijayan

കോൺഗ്രസ് – ബിജെപി ഡീൽ പുറത്ത് വന്നു. അത് അറിയാവുന്നവർ തന്നെ തുറന്ന് പറഞ്ഞു. കേരളത്തിലും വർഗ്ഗീയ ശക്തികളുണ്ട്. വർഗ്ഗീയതയ്ക്കെതിരെ ശക്തവര്മാർയ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് സർക്കാരിനെതിരെയാണ് ഈ വർ​ഗീയശക്തികളെല്ലാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സി എച്ച് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം ആർഎസ്എസ് പ്രീണനം നടത്തുന്നു എന്നായിരുന്നു കോൺഗ്രസിന്റെ പ്രചരണം അതിന് അധികം ആയുസ്സുണ്ടായില്ല. സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൊണ്ട് കേരളത്തിൽ വർഗ്ഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പലസ്തീനിൽ നടക്കുന്നത് വംശഹത്യ; സംഘപരിവാറും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി

ജമാഅത്ത ഇസ്ലാമി കൈകാര്യം ചെയ്യുന്നതും ശുദ്ധമായ വർഗ്ഗീയതയാണ്. ഒരു ഭാഗത്ത് സംഘപരിവാരും മറുഭാഗത്ത് ന്യൂനപക്ഷ വർഗ്ഗീയവാദികളുമാണ്. പരിഷ്കൃതമായ രീതിയിൽ വർഗ്ഗീയത കൈകാര്യം ചെയ്യുന്നവരാണ് ജമാഅത്ത ഇസ്ലാമി. വർഗ്ഗീയ ശക്തികൾക്ക് പൊള്ളുന്നത് ഞങ്ങൾക്ക് പ്രശ്നമല്ല. വർഗ്ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News