‘സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, സർക്കാരിന്റെ നിലപാട് വ്യക്തവും ശക്തവും’: മന്ത്രി വീണാ ജോർജ്

Veena George

സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നിലപാട് വ്യക്തവും ശക്തവുമാണ്. പരാതികൾ വാക്കാൽ ഉന്നയിച്ചവരെയും അങ്ങോട്ട് സമീപിച്ചാണ് നിയമ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എന്തെല്ലാം ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൽ ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടന്നുവോയെന്നും മന്ത്രി ചോദിച്ചു.

ALSO READ: ‘കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക’: മുഖ്യമന്ത്രി

പരാതിക്കാർക്ക് സർക്കാരിൽ പൂർണ്ണ വിശ്വാസമാണ്. അതാണ് പരാതിയുമായി അവർ പരസ്യമായി രംഗത്തുവരുന്നതിന് കാര്യമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭയരഹിതമായി സുരക്ഷിതമായി സിനിമാ മേഖലയിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കും. അതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപടെന്നും മന്ത്രി വ്യക്തമാക്കി .

ALSO READ: കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത്, മുകേഷ് എന്നിവർ അടക്കമുള്ളവർക്കെതിരെ നിരവധി പരാതികളാണ് ഉയർന്നത്. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. രഞ്ജിത്ത്, സിദ്ദിഖ് അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News