തൃശൂര്‍ അന്നമനട ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം കോണ്‍ഗ്രസ് മെമ്പറുടെ വോട്ടോടെ പാസായി. കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടെസ്സി ടൈറ്റസ് ആണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്.
ALSO READ: “ബജറ്റിലുള്ളത് മോദി സർക്കാരിൻ്റെ പൊള്ളയായ അവകാശ വാദങ്ങൾ”: രൂക്ഷ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ
കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം കോണ്‍ഗ്രസ് മെമ്പറുടെ വോട്ടോടെ പാസായത്. അന്നമനട പഞ്ചായത്തിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസിനെതിരെ എല്‍ഡിഎഫ് ജനപ്രതിനിധികളായ പി.വി വിനോദ് , ടി കെ സതീശന്‍, സിന്ധു ജയന്‍, കെ എ ബൈജു, ടി.വി സുരേഷ് കുമാര്‍, മഞ്ജു സതീശന്‍, മോളി വര്‍ഗിസ്, ജോബി ശിവന്‍, ഷീജ നസീര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് എംയു കൃഷ്ണകുമാര്‍ എന്നിങ്ങനെ പത്ത് മെമ്പര്‍മാര്‍ എഴുതി ഒപ്പിട്ട അവിശ്വാസ പ്രമേയമാണ് പാസായത്. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ടെസി ടൈറ്റസ് പുറത്തായി.
ഡിസിസി വിപ്പ് ലംഘിച്ച് എംയു കൃഷ്ണകുമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തതാണ് ടെസി ടൈറ്റസിന്റെ കസേര തെറിപ്പിച്ചത്. നേരത്തേ മണ്ഡലം പ്രസിഡന്റ് ആയിരുന്ന എംയു കൃഷ്ണകുമാറിനെ പുറത്താക്കിയത് ടിയു രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് മണ്ഡലം പ്രസിഡന്റുമാര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സഹകരണ ബാങ്കുകളിലെ അഴിമതിപ്പണം ടിയു രാധാകൃഷ്ണന്റെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എല്ലാവരെയും പുറത്താക്കിയത്. ഇതില്‍ ആദ്യം പുറത്താക്കപ്പെട്ടയാളാണ് കൃഷ്ണകുമാര്‍. അന്നമനട, വെണ്ണൂര്‍ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപെട്ടു രണ്ടു കോടി രുപയുടെ അഴിമതി ടിയു രാധാകൃഷ്ണന്‍ നടത്തിയിട്ടുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here