കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം; ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേല്‍ ഇന്നും ലോക്‌സഭയില്‍ ചര്‍ച്ച തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ 4മണിക്ക് ചര്‍ച്ചക്ക് മറുപടി പറയും. രാഹുല്‍ ഗാന്ധി മോദി സഭയില്‍ ഉള്ള സന്ദര്‍ഭത്തില്‍ ആകും സംസാരിക്കുകയെന്നാണ് സൂചന. അതിനിടെ രാഹുല്‍ ഗാന്ധി ഇന്നു രാജസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം ദിനത്തില്‍

ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നിഷിക്കാന്ത ദുബെക്കെതിരെ അവകാശ ലംഘനത്തിനും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേ സമയം രാജ്യസഭായില്‍ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ നോട്ടീസ് നല്‍കുന്നത്തിനും പ്രതിപക്ഷ നീക്കമുണ്ട്.. രാജ്യസഭാ അധ്യക്ഷന്‍ പക്ഷപാത പരമായി പെരുമാറുന്നു എന്ന് കാണിച്ചാകും നോട്ടീസ് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News