പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. ഇടതുപക്ഷവും വിഫോര്‍ സഖ്യവും ഭരിക്കുന്ന പട്ടാമ്പി നഗരസഭ ഭരണത്തിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസമാണ് പരാജയപ്പെട്ടത്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസം തള്ളിപോവുകയായിരുന്നു.
28 അംഗങ്ങളുള്ള പട്ടാമ്പി നഗരസഭ കൗണ്‍സിലില്‍ 13 പേര്‍ മാത്രമാണ് എത്തിയത്. 14 അംഗങ്ങളുണ്ടെങ്കിലെ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുകയുള്ളൂ. യുഡിഎഫിലെ 11 പേരും ബിജെപിയിലേയും വിഫോര്‍ പട്ടാമ്പി സഖ്യത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാളുമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചക്കെത്തിയത്. 10 എല്‍ഡിഎഫ് അംഗങ്ങളും 5 വി ഫോര്‍ പട്ടാമ്പി അംഗങ്ങളും വിട്ടുനിന്നതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
എല്‍ഡിഎഫിലെയും വീ ഫോര്‍ മുന്നണിയിലെയും പല കൗണ്‍സിലര്‍മാരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്ന യുഡിഎഫിന്റെ പ്രചാരണം ഇതോടെ പൊളിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here