അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ മറുപടി പറയും. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്തു രാഹുല്‍ ഗാന്ധി മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചയത്.. മോഡിയെ രാവണന്‍ ആയും ഉപമിച്ചും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.

Also Read: കൊങ്കണ്‍ പാതയിൽ മോഷണം തുടർക്കഥയാകുന്നു; റെയിൽവേയുടെ അനാസ്ഥക്കെതിരെ പരക്കെ പരാതി  

അതിനിടെ രാഹുല്‍ ഗാന്ധി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് ഫ്‌ലയിംങ് കിസ്സ് നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി വനിതാ എംപിമാര്‍ സ്പീക്കാര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. രാജ്യസഭയില്‍ ഇന്നും മണിപ്പൂര്‍ വിഷയം പ്രതിപക്ഷം ഉന്നയിക്കും. ചട്ടം 267 അനുസരിച്ചു അടിയന്തര ചര്‍ച്ച വേണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News