കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

ദില്ലി മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് വീണ്ടും ചർച്ച നടത്തും.അതിർത്തികളിൽ സമാധാനം ഉറപ്പ് വരുത്താൻ ഹരിയാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ‘ഗുണാ കേവ്‌സ്’ വീണ്ടും ചര്‍ച്ചയാകുന്നു ! ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം

കർഷക സംഘടനാ നേതാക്കളും മന്ത്രി തല സമിതിയും തമ്മിൽ ചണ്ഡിഗഢിൽ നടന്ന ചർച്ച 5 മണിക്കൂറോളം നീണ്ടെങ്കിലും പ്രശ്ന പരിഹാരമായില്ല , കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ , അർജുൻ മുണ്ടെ, നിത്യാനന്ദ് റായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. ചർച്ചയിൽ കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങളിലാണ് ശ്രദ്ധയൂന്നിയതെന്നും ചർച്ച പോസിറ്റീവ് ആയിരുന്നെന്നും ഞായറാഴ്ച്ച വീണ്ടും ചർച്ച നടത്തുമെന്നും കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു.

ചർച്ചയുമായി സഹകരിക്കുമെന്നും സമാധാന പരമായ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനാ നേതാക്കളും പറഞ്ഞു. ദില്ലി അതിർത്തികളിലേക്ക് കർഷകർ നീങ്ങുകയാണെന്നും ഞായറാഴ്ച്ചയിലെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനാ നേതാവ് ജഗജീത് സിങ് ധല്ലേവാൾ പറഞ്ഞു.

കർഷകർ പാകിസ്ഥാനിൽ നിന്ന് വന്നവരല്ലെന്നും യുദ്ധ സമാനമായ സജ്ജീകരണങ്ങളൊരുക്കി കർഷകരെ നേരിടുന്നത് ശരിയല്ല എന്നും കർഷക സംഘടനാ നേതാക്കൾ മന്ത്രിതല സമിതിയുമായുള്ള ചർച്ചയിൽ നിലപാട് സ്വീകരിച്ചു . കുറഞ്ഞ താങ്ങ് വിലയ്ക്ക് നിയമ സാധുത , കർഷക സമരത്തിലെ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച്ച വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ട്രാക്ടർ മാർച്ചിനെ ഹരിയാന അതിർത്തികളായ ശംഭു ,ഖനൗരി എന്നിവിടങ്ങളിൽ തടഞ്ഞിരിക്കുകയാണ്.

ALSO READ: മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News