എൻഎസ്എസിൽ ജനാധിപത്യമില്ല; പ്രതിനിധിസഭയിൽ നിന്നും ഇറങ്ങിപ്പോക്ക്

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉൾപ്പടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ എൻഎസ്എസിൽ കലഹം. പ്രതിനിധി സഭയിൽ നിന്ന് 6 പേർ ഇറങ്ങി പോയി. എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധുവിൻ്റെ നേതൃത്വത്തിലുള്ളവരാണ് ഇറങ്ങിപ്പോയത്.

Also read: വ്യാജവാർത്താ കേസ്: ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

എൻഎസിൽ ജനാധിപത്യമില്ലന്ന് കലഞ്ഞൂർ മധു പ്രതികരിച്ചു. ജി സുകുമാരനൊപ്പം നിൽക്കുന്നവർക്ക് മാത്രമേ എൻഎസ്എസിൽ തുടരാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്തായി. പകരം കെബി ഗണേഷ് കുമാ എൻഎസ്എസ് ഡയറക്ടർ ബോർഡ്‌ അംഗമായി തെരഞ്ഞെടുത്തു. ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്.

Also Read: കൂടുതൽ തെളിവെടുപ്പ് ആവശ്യം; സിദ്ദിഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News