ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

Hasina's resignation

ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ ദിനപത്രമായ മനാബ് സാമിനു പ്രസിഡന്റ്‌ നൽകിയ അഭിമുഖത്തെ അധികരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ആഗസ്ത്‌ 5 ലെ സംഭവങ്ങൾ വിവരിച്ചുകൊണ്ട്, രാവിലെ 10:30 ന്, ഹസീനയുടെ വസതിയിൽ നിന്ന് ബംഗഭവനിലേക്ക് ഒരു കോൾ വന്നിരുന്നു അതിൽ ഹസീന തന്നെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട്‌ ഒരു മണിക്കൂറിനുള്ളിൽ ഹസീന വരുന്നില്ലെന്ന് പറഞ്ഞ് മറ്റൊരു കോൾളും വന്നു. പിന്നീട്‌ മാധ്യമങ്ങളിലൂടെയാണ്‌ ഹസീന രാജ്യം വിട്ട്‌ പോയതായി അറിഞ്ഞത് എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്.

Also Read: പൈസയില്ല: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കാൻ തീരുമാനം

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളികത്തിയതോടെ ആഗസ്ത്‌ അഞ്ചിനാണ് ഷെയ്‌ഖ്‌ ഹസീന രാജി വെച്ചത്.

വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന്‌ തീവ്രത കുറഞ്ഞു. എന്നാൽ, ജയിലിലടച്ചവരെ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയതും ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതും. തുടർന്ന്‌ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News