തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ടിക്കറ്റ് നിരക്കിന്റെ 24% മുതല്‍ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് പന്ത്രണ്ട് ശതമാനവും അഞ്ച് ശതമാനവുമായിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്. കായികപ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ നികുതി പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ പേര്‍ക്ക് കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക് കൂടുതല്‍ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
READ ALSO:മംഗലം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി
നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഇന്ത്യ- നെതര്‍ലാന്‍ഡ് പോരാട്ടം മൂന്നാം തീയതിയാണ്. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാവും ഇത്. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ഓസ്‌ട്രേലിയ നെതര്‍ലന്റിനെയും ഒക്ടോബര്‍ 2ന് ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെയും നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here