‘ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണം’: കാർവാർ എംഎൽഎ

ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ഷിരൂരിൽ ടാങ്കർ സ്ഫോടനം ഉണ്ടായെന്നത് തെറ്റായ പ്രചരണമാണ്. വൈദ്യുതി ലൈൻ പുഴയിൽ പൊട്ടി വീണപ്പോഴുണ്ടായ ചെറിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. 60 അടി ആഴത്തിൽ മണ്ണെടുക്കാൻ കഴിയുന്ന യന്ത്രം രാത്രിയോടെ എത്തും. നാളെ തിരച്ചിൽ ഇതിൻ്റെ സഹായത്തോടെയായിരിക്കുമെന്നും നദിയിലെ മണ്ണ് നീക്കി തിരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രബജറ്റിലെ ബിഹാറിനുള്ള പ്രത്യേക പരിഗണന; സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ നന്നായിരുന്നെന്ന് ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാതെ കേരളത്തിലെ മാധ്യമങ്ങളടക്കം ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കുന്നുണ്ട്. നിലവില്‍, ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഈ പുഴയിലൂടെ തടി അടക്കം ഒഴുകിയിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അർജുന്റെ ലോറിയില്‍ നിന്നും വീണ തടിയാണെന്നാണ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News