പൗരത്വ നിയമ ഭേദഗതി: മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച; വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ കക്ഷികൾക്ക് നോട്ടീസ് അയക്കാമെന്ന് കോടതി അറിയിച്ചു. പൗരത്വ ചട്ടത്തിന് തിരക്ക് ഇല്ലായിരുന്നു. ജൂലൈ വരെ കാത്തിരിക്കാമായിരുന്നു എന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.

Also Read: ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മറുപടി നൽകാൻ രണ്ടാഴ്ച പോരേ എന്നാണ് കോടതി ചോദിച്ചത്. ഒടുവിൽ മൂന്നു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ 9 ന് വീണ്ടും പരിഗണിക്കും. അതേസമയം, സ്റ്റേ ചെയ്ത ശേഷം വാദം കേൾക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

Also Read: ‘ബൈക്കിൽ സിലിണ്ടറുമായി പോയിരുന്ന ഞങ്ങളെ സൈക്കിളിൽ വിറകുമായി പോകാൻ പഠിപ്പിച്ച മോദിജി!’; ട്രോളുമായി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News