‘വായ്പയുടെ ഭാഗമായി ബാങ്കിൽ ഈടു നൽകിയ ആധാരം എടുത്തുകൊണ്ടു പോകാൻ ഒരു അന്വേഷണ ഏജൻസിക്കും അവകാശമില്ല’ ; ഡോ. എം രാമനുണ്ണി

വായ്പയുടെ ഭാഗമായി ബാങ്കിൽ ഈടു നൽകിയ ആധാരം എടുത്തുകൊണ്ടു പോകാൻ ഒരു അന്വേഷണ ഏജൻസിക്കും അവകാശമില്ലെന്ന് തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ഡോ. എം രാമനുണ്ണി. വായ്പ നൽകിയ നടപടിക്രമങ്ങളിൽ തെറ്റുണ്ടോ എന്നറിയാൻ ആധാരമല്ല പരിശോധിക്കേണ്ടത്. ബാങ്കിന്റെ കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട രേഖയാണ് ആധാരം എന്നും സഹകരണ വിദഗ്ധൻ കൂടിയായ ഡോ രാമനുണ്ണി പറഞ്ഞു.

Also Read; യുഡിഎഫ് ഭരിക്കുന്ന തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാവാതെ നിക്ഷേപകർ; പണമില്ലെന്ന് ബാങ്ക് അധികൃതർ

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഈട് വച്ചിരുന്ന പകുതിയോളം ആധാരങ്ങൾ ഇഡി സംഘം കൊണ്ടുപോയത് വിവാദമായ സാഹചര്യത്തിലാണ് സഹകരണ വിദഗ്ധനായ ഡോക്ടർ രാമനുണ്ണിയുടെ പ്രതികരണം. പൊതുമേഖലാ ബാങ്കുകളും പുതുതലമുറ ബാങ്കുകളും നിരാകരിക്കുന്ന സാധാരണക്കാരാണ് സഹകരണ ബാങ്കുകളിൽ വായ്പ തേടി എത്തുന്നത്. ഇങ്ങനെ വായ്പ എടുക്കുന്നവർ ബാങ്കിൽ ഈടായി നൽകുന്ന ആധാരം ബാങ്കിന്റെ കസ്റ്റഡിയിൽ തന്നെസുരക്ഷിതമായി സൂക്ഷിക്കേണ്ട രേഖയാണ്. അതുകൊണ്ടുതന്നെ ആധാരം എടുത്തു കൊണ്ട് പോകാൻ ഒരു ഏജൻസിക്കും അവകാശമില്ലെന്ന് ഡോ. എം രാമനുണ്ണി പറഞ്ഞു.

Also Read; ‘നല്ല ആണത്തമുള്ള ശിൽപം’ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രണ്ടര പതിറ്റാണ്ടിൽ അധികമായി സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങൾക്ക് വസ്തുവിന്റെ വിലനിർണയിക്കാൻ അനുവാദമില്ലാത്തതിനാൽ വില ഉയർത്തി കാണിച്ച് ബാങ്ക് ഡയറക്ടർമാർ വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണവും തെറ്റാണ്. സഹകരണ ബാങ്കുകൾക്കെതിരായി നടക്കുന്ന പ്രചരണങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഡോ രാമനുണ്ണി പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും162 ആധാരങ്ങളാണ് ഇഡി സംഘം ഒരു വർഷം മുൻപ് എടുത്തു കൊണ്ടു പോയത്. ഇതിൽ പകുതിയോളം വായ്പകൾ കൃത്യമായി തിരിച്ചടച്ചിരുന്നതാണ്. എന്നാൽ ഇ ഡി ആധാരങ്ങൾ കൊണ്ടുപോയത് മൂലം ഈ വായ്പകളും ക്ലോസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here