കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും ലോഡ് ഷെഡ്ഡിങ് ഇല്ല; യുഡിഎഫ് ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ് സമയം 45 മിനിട്ട്

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും സംസ്ഥാനത്ത് ഷെഡ്ഡിങ് ഉണ്ടാകില്ല എന്ന കെഎസ് ഇ ബി യുടെ പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമേകുന്നതാണ്. ഷെഡ്ഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

ALSO READ: ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്

അതേസമയം യു ഡി എഫ് ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ് സമയം 45 മിനിറ്റായിട്ടാണ് വർധിപ്പിച്ചിരുന്നത്‌. 2014 യു ഡി എഫ് സർക്കാരിന്റെ കീഴിലായിരുന്നു ഈ വൈദ്യുതി നിയന്ത്രണം. വൈദ്യുതി ലഭ്യതയില്‍ 620 മെഗാവാട്ടിന്‍റെ കുറവുണ്ടായതിനെത്തുടര്‍ന്നായിരുന്നു അന്ന് ലോഡ് ഷെഡ്ഡിങ് സമയം കൂട്ടിയത്. മഴ നന്നായി ലഭിക്കുന്നതു വരെയായിരുന്നു യു ഡി എഫ് സർക്കാരിന്റെ കാലത്തെ ലോഡ് ഷെഡ്ഡിങ് .

ഇത്തരം ഒരു സാഹചര്യത്തിൽ നിന്നാണ് ഇന്ന് ലോഡ് ഷെഡ്ഡിങ് ഇല്ല എന്ന എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം അഭിനന്ദാർഹമാകുന്നത്. ഈ വേനൽ കാലത്തും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്ന പ്രഖ്യാപനവും അനുചിതമായി മറ്റ് വഴികൾ തേടി പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന സർക്കാരിന്റെ നടപടികളുടെ ഉദാഹരണമാണ്.

ALSO READ: പാലക്കാട് റിട്ട. അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News