സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമതയോടെ നടത്താൻ തീരുമാനിച്ചു.
കെ.എസ്.ഇ.ബി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണിവരെയാണ് വൈദ്യുതി ആവശ്യത്തിനു മാത്രമായി ഉപയോഗിക്കേണ്ടത്.
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാൻ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവർത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും.
Also Read: സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്
വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം.
ഗാർഹിക ഉപഭോക്താക്കൾ എയർ കണ്ടീഷണറുകൾ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക.
ഇത്തരത്തിൽ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും.
ഉപഭോക്താക്കൾ സഹകരിച്ചാൽ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാം.
പ്രശ്ന പരിഹാരത്തിനായി പൊതുജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മണി മുതൽ പുലർച്ചെ 2 മണിവരെയുള്ള സമയത്ത് കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here