‘നൊ ലുക്ക്’ ഷോട്ടും കൂള്‍ ആറ്റിറ്റ്യൂഡും; സോഷ്യല്‍ മീഡിയ താരമായി ഹര്‍ദിക് പാണ്ഡ്യ

hardik

ബോളറെ നിര്‍ത്തിയങ്ങ് അപമാനിച്ചുള്ള ഹര്‍ദിക് പാണ്ഡ്യയുടെ നൊ ലുക്ക് ഷോട്ട് സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലായിരുന്നു ഹര്‍ദികിന്റെ ക്ലാസ് ഷോട്ട്. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ കൂള്‍ ആറ്റിറ്റ്യൂഡും ഫാന്‍സ് ഏറ്റെടുത്തിട്ടുണ്ട്.

Also Read: ബംഗ്ലാക്കടുവകളെ അടിച്ചൊതുക്കി ഇന്ത്യ

തസ്‌കിന്‍ അഹമ്മദ് എറിഞ്ഞ 12ാം ഓവറിലെ ഷോര്‍ട്ട് പിച്ചില്‍, നോക്കാതെ ബോളില്‍ ബാറ്റ് വെക്കുകയായിരുന്നു ഹര്‍ദിക്. വിക്കറ്റ് കീപ്പറിന് മുകളിലൂടെ പോയ ബോള്‍ ബൗണ്ടറി ലൈന്‍ മറികടക്കുകയും ചെയ്തു. ആ അപാര ടൈമിങില്‍ കറങ്ങിവീണിരിക്കുകയാണ് ഫാന്‍സ്.

ഷോട്ടിന് പിന്നാലെ യാതൊരു ഭാവഭേദവുമില്ലാതെയുള്ള ഹര്‍ദികിന്റെ ‘കോള്‍ഡ് ലുക്കും’ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഇതിന് ശേഷമുള്ള രണ്ട് ബോളുകള്‍ കൂടി ഹര്‍ദിക് ബൗണ്ടറി കടത്തിയാണ് ഇന്ത്യ വന്‍ ജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here