മധ്യപ്രദേശിൽ തുറസായ സ്ഥലങ്ങളിൽ മാംസം, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നതിന് നിരോധനം. പൊതു ഇടങ്ങളിൽ ഉച്ച ഭാഷണികൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദേശം സമയബന്ധിതമായി നടപ്പിലാക്കാൻ ആരോഗ്യ വകുപ്പിനും പോലീസിനും മധ്യപ്രദേശ് സർക്കാർ നിർദ്ദേശം നൽകി.
ALSO READ: രാജ്യത്ത് വാടക ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്: ഡൽഹി ഹൈക്കോടതി
മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് വിവാദ തീരുമാനം മധ്യപ്രദേശ് സർക്കാർ എടുത്തിരിക്കുന്നത്. ഇത് പ്രകാരം മധ്യപ്രദേശിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും മത്‍സ്യവും വിൽക്കുന്നതു തടയും.
തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. കൂടാതെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. അതനുസരിച്ചു ആരാധനലയങ്ങളിലും ഡി. ജെ പാർട്ടികളിലും കർശന നിയത്രണം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറയുന്നു.
ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡം അനുസരിച്ചുള്ള വിൽപ്പന മാത്രമേ അനുവദിക്കാൻ ആവൂ എന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചത്. ആർ.എസ്.എസ് പശ്ചാത്തലത്തിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ മോഹൻ യദാവിന്റെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here