ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; വീടുകള്‍ പണയം വെച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി വീടുകള്‍ പണയം വെച്ച് എഡ്യുടെക് കമ്പനി ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയംവെച്ചതെന്ന് ബൈജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1.2 കോടി ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) വീടുകള്‍ പണയംവെച്ചത്.

READ ALSO:ഐശ്വര്യയും അഭിഷേകും പിരിയുന്നുവെന്ന വാർത്തയിൽ പുതിയ വഴിത്തിരിവ്, സ്ക്രീൻഷോട്ട് കണ്ട് ഞെട്ടി ആരാധകർ

15,000 ജീവനക്കാരാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജോലിചെയ്യുന്നത്. വീടുകള്‍ പണയംവെച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇവര്‍ക്കുള്ള ശമ്പളം തിങ്കളാഴ്ച നല്‍കി. വാര്‍ത്തയോട് ബൈജൂസ് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കമ്പനിയെ നിലനിര്‍ത്താനുമുള്ള പരിശ്രമത്തിലാണ് ഉടമയായ ബൈജു രവീന്ദ്രന്‍. ഇതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്ഫോം എപികിനെ വില്‍ക്കാനൊരുങ്ങുകയാണ് ബൈജൂസ്. 40 കോടി ഡോളറിന്റെ വില്‍പ്പനയാണ് ഇത്. ഇതിനിടെ 120 കോടി ഡോളര്‍ വായ്പ്പയുടെ പലിശ അടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നിയമനടപടികളും ബൈജൂസിന് കുരുക്കായിട്ടുണ്ട്.

READ ALSO:സംസ്‌കൃത സര്‍വ്വകലാശാല: ബി എ റീഅപ്പിയറന്‍സ് പരീക്ഷകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News