ഉറ്റവരില്ലാത്ത ശ്രീധരന് ആചാരപ്രകാരം ചിതയൊരുക്കുന്ന അനിലച്ചൻ: ഇത് കേരളം, കൺ തുറന്നു കാണൂ

ഉറ്റവരും ഉടയവരുമില്ലാത്ത ശ്രീധരൻ എന്ന മനുഷ്യന്റെ അന്ത്യകർമ്മങ്ങൾ ഹൈന്ദവാചാരപ്രകാരം നിർവഹിക്കുന്ന അനിലച്ചനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. മകന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ ചെയ്യുന്ന അനിലച്ചനെ മനുഷ്യ മനസ്സിന്റെ വറ്റാത്ത സ്നേഹമായിട്ടാണ് എല്ലാവരും വിലയിരുത്തുന്നത്.

ALSO READ ഹിൻഡൻ നദി കരകവിഞ്ഞു; 400ലധികം കാറുകൾ മുങ്ങി

ജൂലൈ മാസം 17 നാണ് പൈനുങ്കല്‍പ്പാറ ബത്ലഹം ജറിയാട്രിക്‌ കെയര്‍ഹോം അന്തേവാസി ശ്രീധരന്റെ(82) സംസ്കാരം യാക്കോബായ സഭാ വൈദികനും കെയര്‍ ഹോം മാനേജിങ്‌ ട്രസ്‌റ്റിയുമായ ഫാ. അനില്‍ മൂക്കനോട്ടില്‍ നിര്‍വഹിച്ചത്‌. രോഗം മൂർജ്ജിച്ചായിരുന്നു കെയർ ഹോമിൽ വച്ച് ശ്രീധരൻ മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആരോരുമില്ലാതെ അവശനിലയില്‍ കഴിഞ്ഞിരുന്ന ശ്രീധരനെ അമ്പലപ്പുഴ പൊലീസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് മേയ്‌ 24ന്‌ കെയര്‍ ഹോമിൽ എത്തിച്ചത്‌.

ALSO READ: ചുറ്റും കാട്ടുതീ; രക്ഷപ്പെടാന്‍ കാറോടിച്ച് യുവതി; വീഡിയോ

ശ്രീധരന്റെ മരണശേഷം 5 ദിവസത്തോളം ഫാദറും കെയർഹോം അന്തേയവാസികളും ശ്രീധരന്റെ ബന്ധുക്കളെ കാത്തിരുന്നു. എന്നാൽ ആരും വരാത്തതിനെ തുടർന്ന് സ്വന്തം നിലയില്‍ സംസ്കാരം നടത്താന്‍ തീരുമാനിക്കുകയും, മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കുകയുമായിരുന്നു.

ALSO RAED: ഉള്ളിക്കറിയിലെ സവാള പെട്ടന്ന് വെന്തുകിട്ടാന്‍ ഒരു ഈസി ടിപ്‌സ്

അതേസമയം, 3 വര്‍ഷം മുന്‍പ്‌ രോഗികളും അശരണരുമായ വയോധികരെ സംരക്ഷിക്കാന്‍ ആരംഭിച്ചതാണ് ഈ കെയർഹോം. 66 പേര്‍ ഇതിനോടകം തന്നെ ഇവിടെ വച്ച് അസുഖങ്ങൾ മൂലം മരണപ്പെട്ടിട്ടുണ്ട്. അവരിൽ ബന്ധുക്കൾ വരാത്ത 33 പേരുടെയും മൃതദേഹങ്ങൾ ഏറ്റെടുത്ത് അതത് മതാചാരപ്രകാരം ആംബുലന്‍സ്‌ ഡ്രൈവര്‍മാരുടെ സഹായത്തോടെ മുൻപും സംസ്കരിച്ചിട്ടുണ്ട്. മനുഷ്യൻ ശരിയായ മരണവും അടക്കവും ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഫാദർ അനിൽ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് ഈ വാർത്ത കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News