മഴയെത്തും മുമ്പേ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് മുംബൈയില്‍ തുടക്കമായി

അശരണര്‍ക്കായി ജീവിതം നെയ്‌തെടുക്കുന്ന മുംബൈയിലെ അഭയകേന്ദ്രമാണ് സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന സീല്‍ ആശ്രമം. സ്‌നേഹം കൊണ്ടു മുറിവുണക്കി ജീവിതം തിരികെ നല്‍കുകയാണിവിടെ. മലയാളിയായ പാസ്റ്റര്‍ ഫിലിപ്പാണ് സീലില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി അശരണര്‍ക്ക് അഭയമാകുന്നത്.

ഇപ്പോഴിതാ മഴയെത്തും മുന്‍പേ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമിടുകയാണ് സീല്‍ ആശ്രമം. പനവേല്‍ മുതല്‍ ഐരോളി വരെയുള്ള മേഖലയില്‍ ഏതാണ്ട് നൂറ്റിയിരുപത് അശരണരെ രക്ഷിക്കാനാണ് പദ്ധതി. പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് ഒരുങ്ങുന്നത്.

മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്ലേശമേറിയതാണെന്നാണ് പാസ്റ്റര്‍ ഫിലിപ്പ് പറയുന്നത്. ‘മഴയെത്തും മുമ്പേ’ എന്ന പേരില്‍ സീലിന്റെ സന്നദ്ധ പ്രവര്‍ത്തകരും മുംബൈയിലെ സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരും കൈ കോര്‍ത്താണ് റെസ്‌കുണെറ്റ് 2024 എന്ന രക്ഷാപ്രവര്‍ത്തനത്തി നൊരുങ്ങുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക ലൈജി വര്‍ഗീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ മുഴുവന്‍ സമയ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News