നെഹ്റുവിനോടുള്ള കേന്ദ്രത്തിന്റെ പക തുടരുകയാണ്. ആരും ഇനി തപാൽ മാർഗ്ഗം പുസ്തകം വാങ്ങി വായിക്കണ്ട എന്ന് കേന്ദ്രം. പ്രിന്റഡ് ബുക്ക് പോസ്റ്റ് (PRINTED BOOK POST) ഇന്ന് മുതൽ നിർത്തി. 27 രൂപയ്ക്ക് 600 ഗ്രാം പ്രിന്റഡ് ബുക്ക് പോസ്റ്റ് (PRINTED BOOK POST) ആയി ഇരു വശവും തുറന്ന് പുസ്തകം അയച്ചിരുന്നത് ഇന്ന് മുതൽ 61 രൂപയാകും. അക്ഷരങ്ങളെ സ്നേഹിച്ച നെഹ്‌റുവാണ് പ്രിന്റഡ് ബുക്ക്സിന് ആനുകൂല്യം പ്രഖ്യാപിച്ചത്.
Also Read: ഓഫീസിലെത്തിയ മുതിര്‍ന്ന പൗരനെ കാത്തുനിര്‍ത്തിച്ചു; സ്റ്റാഫുകള്‍ക്ക് കിടിലന്‍ ശിക്ഷയുമായി സിഇഒ
ഇതിനെ പറ്റി ജയചന്ദ്രൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കേന്ദ്ര സർക്കാരിന്റെ അക്ഷരവിരോധത്തെ പറ്റി നിരവധികമന്റുകളാണ് വരുന്നത്. അക്ഷരവൈരികളായ സംഘികൾ ഭരണത്തിലിരിക്കുമ്പോൾ ഇതിൽ അപ്പുറവും ഉണ്ടാകും എന്നാണ് ഒരു കമന്റ്.
മാസികകൾക്ക് പോസ്റ്റൽ സൗജന്യമില്ല, രജിസ്ട്രേഷനില്ല, പുസ്തകങ്ങൾക്ക് സൗജന്യ റേറ്റില്ല. അക്ഷരവിരോധികളോ ഭാരത
ഭരണാധികാരികൾ? എന്നാണ് മറ്റൊരു കമന്റ്. മാത്രമല്ല കുറച്ചു ദിവങ്ങളായിട് ട്രാക്ക് ചെയ്യാനും പറ്റുന്നില്ല എന്നും കമന്റിൽ ആളുകൾ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here