‘ജയിലറി’ല്‍ നിന്ന് ആര്‍ സി ബിയുടെ ജേഴ്‌സി നീക്കം ചെയ്യണമെന്ന് ദില്ലി ഹൈക്കോടതി

രജനികാന്ത് ചിത്രം ജയിലറില്‍ നിന്ന് ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സി നീക്കം ചെയ്യണമെന്ന് ദില്ലി ഹൈക്കോടതി. ആര്‍സിബി ഉടമകളായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. ജയിലര്‍ നിര്‍മാതാക്കളായ സണ്‍ ടിവി നെറ്റ്വര്‍ക്കിനും കലാനിഥി മാരനും എതിരായായിരുന്നു പരാതി.

Also Read: അഞ്ച് ലക്ഷത്തോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു; മന്ത്രി ജി ആര്‍ അനില്‍

സിനിമയില്‍ ആര്‍സിബി ജഴ്‌സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി പരാതിയില്‍ പറയുന്നു. സെപ്തംബര്‍ ഒന്നിനു മുന്‍പ് ജഴ്‌സി എഡിറ്റ് ചെയ്ത് മാറ്റുകയോ മറ്റേതെങ്കിലും തരത്തില്‍ മറയ്ക്കുകയോ ചെയ്യണമെന്ന് ഇവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ആര്‍സിബി ജഴ്‌സിയുടെ പ്രധാന നിറങ്ങളും സ്‌പോണ്‍സര്‍മാരുടെ പേരുകളും നീക്കം ചെയ്യാമെന്ന് സിനിമാ നിര്‍മാതാക്കള്‍ ക്ലബ് ഉടമകളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News