നിപയിൽ ആശ്വസമെന്ന് മന്ത്രി വീണാ ജോർജ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രണ്ടാം ഘട്ടത്തിലേക്ക് രോഗം ഇതുവരെ കടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതുതായി 5 പേർ കൂടി ഐസൊലേഷനിൽ പ്രവേശിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. പുതിയ പോസിറ്റീവ് കേസുകൾ ഒന്നുമില്ല എന്നും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും.
ALSO READ:പ്രിയപ്പെട്ട മന്ന പോയി, വീട് ഇനിയൊരിക്കലും പഴയതു പോലെയാകില്ല: സങ്കടവാർത്ത പങ്കുവെച്ച് സംവൃത സുനിൽ
1192 പേർ സമ്പർക്കപ്പട്ടികയിൽ ആണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവർക്ക് കാര്യമായ പ്രശ്നങ്ങളില്ല. സ്ഥിതി നിയന്ത്രണ വിധേയമെന്നും മന്ത്രി പറഞ്ഞു.ചികിത്സയിലുള്ള കുഞ്ഞിന്റെ നിലയിലും നല്ല മാറ്റമുണ്ട്.അവസാനമായി പോസിറ്റീവ് ആയ വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവർത്തക്ക് ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ എല്ലാം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് 51 കേസുകളുടെ ഫലം വരാനുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:അനന്ത്നാഗിന് പിന്നാലെ ഉറിയിലും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു
തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസ് എടുത്തു എന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിലുള്ളവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു . ഐസിഎംആറിന്റെ ടീമും മറ്റു ആരോഗ്യ വിദഗ്‌ധരുടെ ടീമും ഇവിടെ ഉണ്ട്. അവരുടെ കൂടി അഭിപ്രായങ്ങൾ വിലയിരുത്തിയാണ് തീരുമാനങ്ങൾ ഇക്കാര്യത്തിൽ എടുക്കുന്നത് എന്നും മന്ത്രി കൂട്ടിചേർത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here