സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം; ഒന്‍പത് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരം

നിപയിൽ ഇന്നും സംസ്ഥാനത്ത് ആശ്വാസം. ഇന്നും പുതിയ കേസുകളില്ല. ഇതുവരെ 218 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യത്തെ നിപ ഇൻഡക്സ് കേസുമായി ബന്ധപ്പെട്ട് റൂട്ട് മാപ് തയ്യാറാക്കാൻ പൊലീസിന്റെ സഹായം എടുത്ത് പറയേണ്ടതാണ് എന്നും മന്ത്രി കൂട്ടിചേർത്തു. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ചികിത്സയിലുള്ള 4 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിലവിലുള്ള ചില കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ ഇളവ് പ്രഖ്യാപിക്കും. പതിമൂന്നാം തീയതി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിലായിരിക്കും ഇളവ് പ്രഖ്യാപിക്കുക. ഇളവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കും.

Also read:തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ സ്ത്രീയുടെ മൃതദേഹം: കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയില്‍

അതേസമയം, നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.

Also read:സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം; രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 448 പേരാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 124 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,116 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇന്ന് 72 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.

Also read:നിങ്ങളുടെ കയ്യിൽ 2000 രൂപ നോട്ടുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒൻപത് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News