ഉത്തര്‍പ്രദേശില്‍ ഇന്ന് ‘നോ നോണ്‍ വെജ് ഡേ’. വിദ്യാഭ്യാസ വിചക്ഷണനായ സാധു ടി എൽ വസ്വാനിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് യുപിയിൽ നോ നോൺ വെജ് ഡേ ആചരിക്കുന്നത്.
ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അടച്ചിടാന്‍ യോഗി സര്‍ക്കാര്‍ നിർദേശം നൽകി.
ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി
അധ്യാപനത്തിനായി മാറ്റിവെച്ച സാധു ടി എൽ വസ്വാനിയോടുള്ള ആദരസൂചകമായി സ്ഥാപിച്ചതാണ് പൂനെയിലെ ദര്‍ശന്‍ മ്യൂസിയം. സാധുവിന്‍റെ ജന്‍മദിനമായ നവംബര്‍ 25 രാജ്യാന്തര മാംസരഹിതദിനമായിട്ടാണ് ആചരിക്കുന്നത്.മിറാ മൂവ്മെന്‍റ് ഇന്‍ എഡ്യുക്കേഷൻ, സെന്‍റ് മീരാസ് സ്കൂൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു.
ALSO READ: ഉത്തർപ്രദേശിൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി; പ്രതി അറസ്റ്റിൽ
അതേസമയം ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവ യുപിയില്‍ നിരോധിച്ചിരുന്നു. ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഹലാൽ വസ്തുക്കൾ നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ബാധകമാണ്. കയറ്റുമതിക്കുള്ളവയ്‌ക്ക് മാത്രം ഇളവുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here