‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ആധാര്‍ കാര്‍ഡിനായി പുതിയതായി അപേക്ഷിക്കുന്നവര്‍ എന്‍ആര്‍സി ആപ്ലിക്കേഷന്‍ റെസീപ്റ്റ് നമ്പര്‍ സമര്‍പ്പിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇതിനായുള്ള വിശദമായ എസ്ഒപി തയ്യാറാക്കുകയും അത് ഒക്ടോബര്‍ ഒന്ന്  മുതല്‍ നടപ്പാക്കുകയും ചെയ്യുമെന്നും ഹിമന്ത അറിയിച്ചു.

ALSO READ: കന്നി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അരീന സബലേങ്ക; വിജയം ടൈ ബ്രേക്കറില്‍

വിദേശികളുടെ അനധികൃതമായ കടന്നു കയറ്റം അവസാനിപ്പിക്കാന്‍ എന്‍ആര്‍സി റസീപ്റ്റ് നമ്പര്‍ ലഭിക്കുന്നതോടെ കഴിയുമെന്നും അതിനാല്‍ ആധാര്‍ കാര്‍ഡ് വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ALSO READ: ജനകീയ ടൂറിസം വികസനത്തിന്റെ ബേപ്പൂര്‍ മാതൃക ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ്

ജനസംഖ്യയെക്കാള്‍ കൂടുതല്‍ അപേക്ഷയാണ് ആധാര്‍ കാര്‍ഡിനായി ലഭിച്ചിരിക്കുന്നതെന്നാണ് അസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നാലു ജില്ലകളിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News