സിനിമയില്‍ നിന്ന് മനഃപൂര്‍വം ഗ്യാപ്പെടുത്തതല്ല; ആരും അഭിനയിക്കാന്‍ വിളിക്കുന്നില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സിനിമയില്‍ നിന്ന് മനഃപൂര്‍വം ഗ്യാപ്പെടുത്തതല്ലെന്നും ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇന്ന് സിനിമയില്‍ ഒരുപാട് പകരക്കാറുണ്ട്. നമ്മളില്ലെങ്കിലും പെട്ടെന്ന് പകരം ആളെക്കിട്ടുമെന്നും ധര്‍മജന് ബോള്‍ഗാട്ടി. സിനിമയില്‍ സാധാരണ താന്‍ ചാന്‍സ് ചോദിക്കാറില്ല. ഇതും അവസരം ലഭിക്കാത്തതിന് ഒരു കാരണമാകാമെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധര്‍മജന്റെ പ്രതികരണം.

കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ കാണാത്തതിനുള്ള കാരണമായി ധര്‍മജന്‍ പറഞ്ഞത് കൊറോണയാണ്. ഇതാണ് ഒന്നാമത്തെ കാരണമെന്ന് ധര്‍മജന്‍ പറയുന്നു. ഇത് കൂടാതെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ലെന്നും ധര്‍മജന്‍ പറയുന്നു. അങ്ങനെയൊരു ചോദിക്കലൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. തന്റെ ജീവിതത്തില്‍ ഇതുവരെ ആരേയും വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാന്‍സ് കിട്ടാതാവുന്നതെന്ന് അറിയില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

ഒരു സിനിമയില്‍ താന്‍ അത്രയ്ക്ക് വലിയ ആവശ്യക്കാരനാണെന്ന് തോന്നിയിട്ടില്ല. പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിക്കഴിഞ്ഞു. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ തനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News