പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് തൊപ്പിയെ സ്റ്റേഷനിൽ എത്തിച്ചത്.നിലവിൽ ജാമ്യമില്ലാ വകുപ്പുകളൊന്നും തൊപ്പിക്കെതിരെ ചുമത്തിയിട്ടില്ല. അതിനാൽ ആരെങ്കിലും വന്നാൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read: ഹെൽമെറ്റ് വെച്ചവരെ വഴിയിൽ തടഞ്ഞ് എംവിഡി; സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ നാട്ടുകാർ
തൊപ്പിയുടെ ലാപ്ടോപ്പും മൊബൈലും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച അർധരാത്രിയാണ് കൊച്ചിയിലെത്തി പൊലീസ് തൊപ്പിയെ കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാൾ. പലതവണ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here