”സ്‌നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല, അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയംതുറന്ന് സ്‌നേഹിക്കാന്‍ വിഡ്ഢിയല്ല”: കുറിപ്പുമായി എലിസബത്ത്

നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. എലിസബത്ത് തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുന്ന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ALSO READ:അമേരിക്കയിൽ അപൂർവ പ്രതിഭാസം; 221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്ന് ഒരുമിച്ച് പുറത്തേക്ക്

‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നിങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നുണ്ട്. എലിസബത്ത് പങ്കുവെച്ച കുറിപ്പിന് നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. നിരവധി ആളുകള്‍ എലിസബത്തിന് ആശംസകളുമായി എത്തി. നിരവധിപ്പേര്‍ പിന്തുണയും നല്‍കി.

ALSO READ:എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! എന്‍റെ കാലുകള്‍ ഇനിയും കാണിക്കും; മോശം കമന്റിട്ടവര്‍ക്ക് കിടിലന്‍ മറുപടിയുമായി സയനോര

അതേസമയം കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല മുമ്പ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News