കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധിച്ച ശിക്ഷാ വിധിയില്‍ ഇടപെടാന്‍ കൂട്ടാക്കാതിരുന്ന ഗുജറാത്ത് ഹൈകോടതിയുടെ നടപടി അല്‍ഭുതപ്പെടുത്തുന്നില്ലെന്നും മോദി-അമിത് ഷാ പ്രഭൃതികളുടെ സ്വാധീന കേന്ദ്രത്തില്‍നിന്ന് മറിച്ചൊരു തീര്‍പ്പ് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
Also Read: എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവന്‍സ് കൂട്ടി: മന്ത്രി ഡോ. ആര്‍ ബിന്ദു
അപ്പീല്‍ തള്ളിയത് നിയമപരമായി രാഹുലിന് വന്‍ തിരിച്ചടി തന്നെയാണ്. എന്നാല്‍, രാഹുലിനെ സംഘ്പരിവാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണ്. രാഷ്ട്രീയ ശത്രുവിനെ ജനാധിപത്യപരമായി നേരിടുന്നതിനു പകരം നീതിന്യായ വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. അയോഗ്യനായി തുടരുന്ന രാഹുലായിരിക്കും ബി.ജെ.പിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് തെളിയിക്കാനിരിക്കുന്നേയുള്ളുവെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here