കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. കരുവന്നൂരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സഹായിക്കും. ഇ.ഡി നീക്കത്തിന് പിന്നില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ഗോപി കോട്ടമുറിക്കല്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി.
Also Read: ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത്; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്; കമൽഹാസൻ
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കും സഹകാരികള്‍ക്കും സുരക്ഷ ഒരുക്കേണ്ടതാണ്. കരുവന്നൂരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സഹായിക്കും. എന്നാല്‍ നിലവില്‍ 50 കോടി കേരള ബാങ്ക് കരുവന്നൂരിന് നല്‍കാന്‍ തീരുമാനിച്ചു എന്ന മാധ്യമ വാര്‍ത്ത വ്യാജമെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രതികരിച്ചു.
Also Read: പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി
സഹകരണ മേഖലയിലെ കൂടുതല്‍ സംഘങ്ങളും നിയന്ത്രിക്കുന്നത് ഇടതുപക്ഷമാണ് എന്നതാണ് ഇ.ഡി രംഗ്യപവേശനത്തിന് കാരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ആദ്ദേഹം വിമര്‍ശിച്ചു. സഹകരണ മേഖലയില്‍ ഭീതിയുണ്ടാക്കുക ലക്ഷ്യം നടപ്പാകില്ലെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here