മലയാളി സമ്പന്നരില്‍ ഒന്നാമന്‍; ‘യൂസഫലിയെ തോൽപ്പിക്കാനാവില്ല മക്കളെ…’

മലയാളികളിൽ അതി സമ്പന്നരുടെ പട്ടികയിൽ യൂസഫലിയെ കടത്തി വെട്ടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഹുറൂൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലിയെ ഒന്നാം സ്ഥാനത്ത് എത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് രണ്ടാം സ്ഥാനത്തുള്ളത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമാണ് ഡോ. ഷംഷീർ വയലിൽ. 33,000 കോടി രൂപയുടെ ആസ്തിയുമായാണ് ഡോ. ഷംഷീർ വയലിൽ രണ്ടാമത് എത്തിയത്.

Also Read; 13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും ചേർന്ന് പുറത്തിറക്കിയ സമ്പന്ന പട്ടികയില്‍ ദേശീയ റാങ്കിൽ 25-ാംസ്ഥാനത്ത് എംഎ യൂസഫലിയും, 46-ാം സ്ഥാനത്ത് ഡോ. ഷംഷീർ വയലിലുമാണ് ഉള്ളത്.

ലുലു ഗ്രൂപ്പിന്‍റെ 258 -മത്തെയും, യുഎഇയിലെ 104-മത്തെയും ഹൈപ്പർ മാർക്കറ്റ് ദുബായ് ഷോപ്പിങ് മാളിൽ പുതുതായി ആരംഭിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 ആക്കുക എന്നതാണ് ലക്ഷ്യമെന്നും യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read; കരിപ്പൂർ സ്വർണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്പെൻഷൻ

പട്ടികയിലെ യുവ സംരംഭകരിൽ മുൻ നിരയിലായ ഡോ. ഷംസീർ വയലിൽ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ ഡോക്ടറാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയിൽ നിന്ന് ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി.

Also Read; മണ്ണാർക്കാട് ജനവാസ മേഖലയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News