തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രി

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വളർച്ച വികസനം തടയാൻ ശ്രമിച്ച ശക്തികൾ ഒറ്റപ്പെടുകയാണ് എന്നും നിഷേധസമീപനം സ്വീകരിക്കാത്ത വലിയ വിഭാഗം ജനങ്ങൾ നാട്ടിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിച്ച ചില തെറ്റിദ്ധാരണകൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

also read; “ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ” ; ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതി

അതേസമയം തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ട എന്നും ജെയ്ക് സി തോമസിനോട് അപ്രതിപത്തി കാണിച്ചവർ ഇപ്പോൾ ജെയ്കിനോട് പ്രതിപത്തി കാണിക്കുന്നു എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പുതുപ്പള്ളിയിൽ മാറ്റം വേണം എന്ന ചിന്തയാണ്. ജെയ്ക്ക് സി തോമസിന് കിട്ടുന്നത് വലിയ സ്വീകാര്യതയാണ്. വികസനത്തോടൊപ്പം മുന്നേറാൻ നാടാഗ്രഹിക്കുന്നു എന്നും പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്ത് വികസനം ഉറപ്പു വരുത്തി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

also read; കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News