കർശന നിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈക്കോടതി ജഡ്ജി വി ശ്രീശാനന്ദന്റെ വിവാദ പരാമര്‍ശത്തില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചന്ദ്രചൂഡിന്റെ നിരീക്ഷണം.
നേരത്തെ ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടയിൽ ബെംഗളൂരുവിലെ മുസ്‌ലിം കേന്ദ്രീകൃത പ്രദേശത്തെ പാകിസ്താന്‍ എന്ന് പരാമര്‍ശിക്കുന്ന ശീശാനന്ദന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയില്‍ വനിതാ അഭിഭാഷകയ്‌ക്കെതിരെ അദ്ദേഹം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും കാണാം. പിന്നാലെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
#Supremecourt #justicedychandrachud #pakistan
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here