അഭിനയത്തോട് വലിയ പാഷൻ ഇല്ലാ; പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അവസരത്തിൽ പ്രണവുമായി ഒന്നിച്ചഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകാനുമായ ധ്യാൻ ശ്രീനിവാസൻ.

ALSO READ: മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടൻ ജയറാം

“എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും.”- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ALSO READ: ഒര്‍ക്കട്ടശ്ശേരിയിലെ യുവതിയുടെ ആത്മഹത്യ; മരണത്തിന് തൊട്ടുമുമ്പ് ഷബ്‌ന സംസാരിക്കുന്ന ദൃശ്യങ്ങള്‍ കൈരളിക്ക്

വിനീത് ശ്രീനിവാസൻ ഇമോഷണൽ ആയിട്ടാണ് സിനിമയെ സമീപിക്കുന്നത്. ചില രംഗങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന് കണ്ണ് നിറയുമെന്നും ചിലർക്ക് സിനിമയെന്നാൽ ഭയങ്കര സ്വകാര്യമായ ഇടമാണെന്നും ഏട്ടൻ സംവിധാനം ചെയ്യുന്ന സമയങ്ങളിൽ പാട്ടു വെച്ചിട്ടാണ് രംഗങ്ങൾ ഷൂട്ട് ചെയ്യുകയെന്നും സംഭവം ഉദ്ദേശിച്ച ആശയത്തിലെത്തിയാൽ വിനീതിന്റെ കണ്ണുകൾ നിറയുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ആക്ഷനും കട്ടും കഴിഞ്ഞാൽ സിനിമയെ കൊണ്ടുനടക്കാറില്ല എന്നും ധ്യാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News