ബാങ്കുകളിലെ വായ്പയ്ക്ക് പിഴപ്പലിശ വേണ്ട; നിർദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം.ബാങ്കുകള്‍ക്കും എന്‍ ബി എഫ്‌ സികള്‍ക്കുമാണ് ആര്‍ ബിയുടെ നിര്‍ദേശം. പുതിയ നിര്‍ദേശങ്ങള്‍ 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ മറ്റ് ചാര്‍ജുകളോ ഇടാക്കുന്നത് സംബന്ധിച്ച് അംഗീകൃത നയം രൂപീകരിക്കും.

also read:അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

വായ്പ എടുക്കുന്ന സമയത്ത് നല്‍കുന്ന നിബന്ധനകള്‍ ഉപഭോക്താവ് പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ പല ബാങ്കുകളും പലിശയ്ക്ക് പുറമേ പിഴ ഈടാക്കുന്നുണ്ട്. ഇതേ തുടർന്നാണ് തുടര്‍ന്നാണ് ആര്‍ ബി ഐയുടെ നിര്‍ദേശം ഉള്ളത്.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും ഇവയെ പൈനല്‍ ചാര്‍ജുകളായി കണക്കാക്കുകയും ചെയ്യും. എന്നാല്‍ ലോണ്‍ അക്കൗണ്ടിലെ പലിശ കൂട്ടുന്ന നടപടി ക്രമങ്ങളെ ഇത് ബാധിക്കാറില്ല. പലിശ നിരക്കില്‍ കൂടുതലായി ഒന്നും ചേര്‍ക്കരുതെന്ന് ആര്‍ ബി ഐ വ്യക്തമാക്കി.

also read:സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. വായ്പാ നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താവിനെ ആ വിവരം കൃത്യമായി അറിയിക്കണം. ആ സമയം ഈടാക്കുന്ന പിഴയെ കുറിച്ചും പരാമര്‍ശിച്ചിരിക്കണം. ഏത് പിഴ ചാര്‍ജുകളും ഈടാക്കുന്നത് സംബന്ധിച്ച് വായ്പ എടുക്കുന്നയാളെ കൃത്യമായി ബോധ്യപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News