സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധി- വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി. സർവകലാശാലയിലെ വിസി നിയമനം അനിശ്ചിതത്വത്തിലായതോടെയാണ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിലടക്കം അപ്രതീക്ഷിത പ്രതിസന്ധി ഉയർന്നുവന്നത്. സർവകലാശാലയിലെ ഫയലുകളിലും സർട്ടിഫിക്കറ്റിലും ഒപ്പിടാൻ സ്ഥിരം വിസി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സർവകലാശാലയിൽ സ്ഥിരം വി സി നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പുതിയ പാനൽ നൽകിയിട്ടും സർവകലാശാല ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകാത്തതാണ് സർവകലാശാലയിലെ വിസി നിയമനത്തെ അനിശ്ചിതത്വത്തിലാക്കുന്നത്. സർവകലാശാലയിൽ നിന്നും വിവിധ കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെങ്കിലും സ്ഥിരം വിസിയുടെ ഒപ്പ് വേണം എന്നുള്ളതിനാൽ സർട്ടിഫിക്കറ്റ് വിതരണവും പ്രതിസന്ധിയിലാണ്.
സ്ഥിരം വിസി ഇല്ലാത്തതിനാൽ രണ്ട് എക്സ്പ്രസ് സർട്ടിഫിക്കറ്റുകൾ, 80 ഫാസ്റ്റ് ട്രാക്ക് സർട്ടിഫിക്കറ്റുകൾ, 2700 സാധാരണ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് വിദ്യാർഥികൾക്ക് നൽകാൻ കഴിയാത്തത്. ബിടെക്, എംടെക്, ബിആർക്ക്, MBA വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും സ്ഥിരം വി സിയായി നിയമിക്കപ്പെടുന്ന വിസി യുടെ ഡിജിറ്റൽ സിഗ്നേച്ചറോടെയെ നൽകാൻ കഴിയുകയുള്ളൂ. നിലവിൽ താൽക്കാലിക വിസിയായി സജി ഗോപിനാഥ് തുടരുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റുകളിൽ സ്ഥിരം വിസി യുടെ ഒപ്പാണ് പ്രധാനമായും വേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here