അ​നു​മ​തി​യി​ല്ല; ഹ​ജ്ജി​നെ​ത്തി​യ 1,59,188 പേരെ തിരിച്ചയച്ചു; ഹ​ജ്ജ് സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾക്കെതിരെ നിയമ നടപടി

അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യ 1,59,188 പേ​രെ തി​രി​ച്ച​യ​ച്ചെതായി പൊ​തു​സു​ര​ക്ഷ മേ​ധാ​വി​യും ഹ​ജ്ജ് സു​ര​ക്ഷ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സാ​മി. 83 വ്യാ​ജ ഹ​ജ്ജ് സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും അദ്ദേഹം അറിയിച്ചു.

Also Read: വലയിൽ കുടുങ്ങിയ ഡോൾഫിനെ രക്ഷപ്പെടുത്തി ചുംബനം നൽകുന്ന ബോട്ടുകാരൻ്റെ വീഡിയോ വൈറൽ

ഹ​ജ്ജ് ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മ​ക്ക​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​ക​ഴി​ഞ്ഞ 5,868 പേ​രെ​യും മ​തി​യാ​യ രേ​ഖ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന ഒ​മ്പ​തു​ ഡ്രൈ​വ​ർ​മാ​രെ​യും പിടികൂടി. 1,18,000 വാ​ഹ​ന​ങ്ങ​ൾ മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​ച്ച​യ​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.സു​ര​ക്ഷ, ട്രാ​ഫി​ക് വി​ഭാ​ഗം സ​ജ്ജ​മാ​ണ്.

എ​ല്ലാ​ത്ത​രം സു​ര​ക്ഷ കേ​സു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും അ​വ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഫീ​ൽ​ഡ് സെ​ക്യൂ​രി​റ്റി സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ക്ക​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷ സേ​ന മേ​ധാ​വി​ക​ളു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Also Read: ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News