ഊണിനൊപ്പം അച്ചാർ നൽകിയില്ല; ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് ഭീമൻ തുക

പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് വൻ തുക. ചെന്നൈയിൽ 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. രണ്ട് വർഷംമുമ്പ് ചെന്നൈയിലെ വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് പാഴ്‌സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി.

Also read:കൊക്കയ്‌നും എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം 24 -കാരൻ പിടിയിൽ

2022 നവംബർ 27-ന് ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലിൽ നിന്ന് 25 ഊണ് വാങ്ങിയത്. ഇതിൽ അച്ചാർ ലഭിച്ചിരുന്നു എന്നാൽ അടുത്ത ദിവസവും ഇതേ ഹോട്ടലിൽ നിന്ന് 25 ഊണ് തന്നെ വാങ്ങി. ഇതിൽ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ തർക്കമായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടു.

Also read:ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

ഉടമ ആവശ്യം നിരസിച്ചതോടെ വിഴുപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ ആരോഗ്യസാമി സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാൻ ഉത്തരവിറക്കി. 45 ദിവസങ്ങൾക്കുള്ളിൽ പണം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News