‘മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ അനുവദിച്ചത് എൽ ഡി എഫ് സർക്കാരാണ്. സീറ്റ് ഇല്ലെന്നത് ചിലർ നടത്തുന്ന വ്യാജ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. ഒരു വിദ്യാർത്ഥിക്കും പഠനത്തിന് ഉള്ള അവസ്ഥ ഇല്ലാതാക്കരുത് എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

എം എസ് എഫ് പ്രതിഷേധം വസ്തുത അംഗീകരിക്കാതെയാണ്. സർക്കാരിൻറെ തുറന്ന നിലപാട് സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകൾ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. 80, 000ത്തോളം സീറ്റുകൾ മലപ്പുറത്തുണ്ട്. വിദ്യാർത്ഥികളുമായി നാളെ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ചർച്ച നടക്കുന്ന സാഹചര്യത്തിൽ സമരങ്ങൾ പിൻവലിക്കണം. ഒന്നാംഘട്ട അലോട്ട്മെൻ്റിന് മുമ്പ് സമരം ചെയ്യേണ്ട കാര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.

ALSO READ: കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News