“യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ് രാഷ്ട്രീയ പകപോക്കലല്ല”: കർണാടക ആഭ്യന്തര മന്ത്രി

യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസിൽ രാഷ്ട്രീയ പക പോക്കലില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം സിറ്റി പൊലീസ് കേസെടുത്തത്. കേസിൽ രാഷ്ട്രീയ പകപോക്കലില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രി കെ സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ഇരയുടെ കുടുംബത്തിന് സുരക്ഷ നൽകുമെന്നും പരമേശ്വര പറഞ്ഞു.

Also Read; നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഭാസം, നടക്കുന്നത് 6 വർഷങ്ങൾക്ക് ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News