ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും പുതുപ്പള്ളിയില്‍ മന്ത്രിമാര്‍ക്കില്ല; മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളിയില്‍ പ്രചരണത്തിന് മന്ത്രിമാര്‍ വരാത്തത് ജനങ്ങളെ ഭയന്നെന്നുള്ള വി ഡി സതീശന്റെ ആരോപണം വസ്തുതാ വിരുദ്ധം. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രചരണത്തിന് മന്ത്രിമാരുണ്ടായിരുന്നു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും മന്ത്രിമാര്‍ക്കില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

Also Read: എല്ലാ മാതാപിതാക്കളോടും ഞാന്‍ താണപേക്ഷിക്കുന്നു, പണമല്ല നിങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കേണ്ടത്, സമയമാണ്: സുധ മൂര്‍ത്തി

ദിവസങ്ങളായുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം പുതുപ്പള്ളിയില്‍ ഘഉഎ ന് വേണ്ടി പ്രചരണത്തിന് മന്ത്രിമാര്‍ എത്തുന്നില്ല എന്നതായിരുന്നു. അത് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടെന്നും വിഡി സതീശന്‍.

എന്നാല്‍ വിവിധ മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിനുണ്ടായിരുന്നു എന്നതാണ് വസ്തുത. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്നുമുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും മന്ത്രിമാര്‍ക്കില്ലെന്നും വി എന്‍ വാസവന്‍.

Also Read; ഫയലുകളില്‍ അടയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഡ്രൈവ്

വിജയത്തില്‍ കുറഞ്ഞൊന്നും LDF തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നില്ലെന്നും വാസവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News