നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ല; വിശദീകരണവുമായി എൻ ടി എ

NET EXAM

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നു. എന്‍ടിഎയുടെ നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നത്. ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എൻ ടി എ വ്യക്തമാക്കി.

ALSO READ: ബൂട്ടഴിച്ച് ഇന്ത്യയുടെ അമരക്കാരൻ; സുനിൽ ഛേത്രി ഇന്ന് വിരമിച്ചു

67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമവിരുദ്ധത ഒന്നുമില്ല. ചോദ്യപേപ്പറില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ്മാര്‍ക്ക് ഒന്നാമതെത്തിയവരില്‍ 44 പേര്‍ക്ക് 720 മാര്‍ക്ക് ലഭിച്ചു. ഫിസിക്‌സ് പരീക്ഷയിലെ എന്‍സിഇആര്‍ടി പഴയ പന്ത്രണ്ടാം ക്ലാസ് സയന്‍സ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തില്‍ പിഴവ് വന്നിരുന്നു. പ്രൊവിഷണല്‍ ഉത്തരസൂചിക പരീക്ഷ ഏജന്‍സി പുറത്തുവിട്ടതോടെ പതിനായിരത്തിലറെ വിദ്യാര്‍ഥികള്‍ പരാതിയുമായെത്തി. ഇതോടെ ആ ചോദ്യത്തിന് ഉത്തരമെഴുതിയവര്‍ക്കെല്ലാം ഗ്രേസ് മാര്‍ക്ക് നൽകേണ്ടി വരികയായിരുന്നെന്നും എൻ ടി എ വ്യക്തമാക്കുന്നു.

ALSO READ: ‘ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം’: പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News