സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയെക്കും. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ അക്രമണത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Also Read: മൃഗശാലയിലെത്തി കടുവയ്ക്ക് നേരെ കൈ നീട്ടി യുവതി; പാഞ്ഞടുത്ത് ചാടിക്കയറി കടുവ; ഞെട്ടിക്കുന്ന വീഡിയോ

കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ജില്ലകളിൽപ്പോലും തുടർച്ചയായി ഓറഞ്ച് അലർട്ട് നിലനിന്നിരുന്നു. ശക്തമായ മഴയിലും കാറ്റിലും ഇന്നലെ സംസ്ഥാനത്തെ പല ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഉത്തരേന്ത്യയിലും പല പ്രദേശങ്ങളിൽ അതിശക്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News