മലിനീകരണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല; പടക്ക നിരോധന വിഷയത്തിൽ സുപ്രീം കോടതി

delhi pollution

വായുമലിനീകരണത്തിന് കാരണമാവുന്ന പ്രവർത്തനത്തെ ഒരു മതവും അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി. ദില്ലിയിലെ പടക്കങ്ങളുടെ ഉപയോഗം വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ പരാമർശം.

മലിനീകരണമില്ലാത്ത സമൂഹത്തിൽ ജീവിക്കുകയെന്നത് എല്ലാ പൗരൻമാരു​ടേയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന ഇത് ഉറപ്പ് നൽകുന്നുണ്ട്. പടക്കം ​പൊട്ടിക്കുന്നത് വഴി ഈ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദില്ലിയിൽ വർഷം മുഴുവൻ നിരോധനം ഏർപ്പെടുത്തിക്കൂടെയെന്നും കോടതി ചോദിച്ചു.

ALSO READ; നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് തുരത്തി

പടക്കനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് പ്രത്യേക സെൽ രുപീകരിക്കാനും ദില്ലി പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണം. മുഴുവൻ പടക്ക നിർമാതാക്കൾക്കും നിരോധനം സംബന്ധിച്ച നോട്ടീസും നൽകണം. ഓൺലൈനിലൂടെയുള്ള പടക്കവിൽപനയും നിരോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വായുമലിനീകരണം നിയന്ത്രിക്കാൻ സ്വീകരിക്കാൻ നടപടികൾ അറിയിക്കാൻ ദില്ലി സർക്കാറിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവുമധികം മലിനവായു അടങ്ങിയ നഗരങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ് ദില്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News