ബംഗ്ലാദേശിലെ ടൂറിസ്റ്റുകളുടെ ബുക്കിംഗുകള്‍ താല്‍കാലികമായി സ്വീകരിക്കില്ലെന്ന് തൃപുരയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ഹോട്ടല്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയല്‍ക്കാര്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിന് പിന്നാലെയാണ് തീരുമാനം.
ALSO READ: http://ടെറ്റനസ് കുത്തിവയ്‌പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി; സംഭവം യുപിയില്‍
ബംഗ്ലാദേശി ടൂറിസ്റ്റുകള്‍ക്ക് റൂം നല്‍കില്ലെന്ന് ഹോട്ടലുകള്‍ തീരുമാനിച്ചപ്പോള്‍ ഭക്ഷണം നല്‍കില്ലെന്ന നിലപാടിലാണ് റസ്റ്റോറന്റുകള്‍. ആള്‍ തൃപുര ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: http://ഒറ്റപ്പെട്ട് ചെന്നൈ; തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 മരണം
ഹിന്ദു സന്യാസി ചിന്മയി കൃഷ്ണദാസിനെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്യുകയും ന്യൂനപക്ഷത്തിനെതിരെ ആക്രമണങ്ങള്‍ കടുക്കുകയും ചെയ്ത സാഹചര്യത്തില്‍ തൃപുര തലസ്ഥാനമായ അഗര്‍ത്തലയിലെ ബംഗ്ലാദേശി മിഷന് സമീപം നൂറു കണക്കിന് പേര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അമ്പതോളം പ്രതിഷേധക്കാര്‍ ബംഗ്ലാദേശി മിഷന്റെ അങ്കണത്തില്‍ കടക്കുകയും ഇത് ഉദ്യോഗസ്ഥരിലും ജീവനക്കാരിലും ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. ഒരു സാഹചര്യത്തില്‍ നയതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടാവാന്‍ പാടില്ലെന്നും സംഭവത്തില്‍ ഖേദം അറിയിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ബംഗ്ലാദേശി മിഷന്റെ പരിസരത്ത് കടന്ന് അവരുടെ പതാക പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here