കഴിഞ്ഞ ആറ് മാസമായി ശമ്പളമോ മറ്റ് സൗകര്യങ്ങളോ ഇല്ല; മലപ്പുറത്ത് സെവന്‍സ് കളിയ്ക്കാനെത്തിയ വിദേശതാരത്തിന് പീഢനം

മലപ്പുറത്ത് സെവന്‍സ് കളിയ്ക്കാനെത്തിയ വിദേശതാരത്തിന് പീഢനം. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവന്‍സ് കളിക്കാന്‍ എത്തിയ ഐവറികോസ്റ്റ് ഫുട്‌ബോളര്‍ പരാതിയുമായി എസ് പി ഓഫീസിലെത്തി. കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് കഴിഞ്ഞ ആറ് മാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ ലഭിക്കാതെ മലപ്പുറത്ത് കുടുങ്ങിയത്.

ALSO READ:യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം

കെ.പി. നൗഫല്‍ എന്ന വ്യക്തിയുടെ കരാറില്‍ ആണ് കാങ്ക കൗസി ക്ലൗഡ് കേരളത്തില്‍ എത്തുന്നത്. ഡിസംബര്‍ 2023 മുതല്‍ ജൂലൈ 2024 വരെയുള്ള വിസയില്‍ നിശ്ചിതതുക നല്‍കാമെന്ന കരാറിലാണ് കേരളത്തില്‍ സെവന്‍സ് കളിക്കാന്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു. സീസണില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് തന്നെ കളിപ്പിച്ചതെന്നും ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്നുമാണ് താരത്തിന്റെ പരാതി. കൂടാതെ തിരിച്ച് പോകാനുള്ള ടിക്കറ്റ് പോലും ലഭ്യമായിട്ടില്ല. ഒറ്റയ്ക്ക് മലപ്പുറം എസ്പി ഓഫീസില്‍ എത്തിയാണ് താരം പരാതി നല്‍കിയത്.

ALSO READ:മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

എസ്പി ഓഫീസില്‍ എത്തിയ താരത്തിന് പൊലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കിയപ്പോള്‍ താരം കരഞ്ഞു. അവസ്ഥ മനസ്സിലാക്കി കളിക്കാരനുമായി കരാര്‍ ഉണ്ടാക്കിയ വ്യക്തിയെ ഉടന്‍ ഓഫീസില്‍ ഹാജരാക്കാന്‍ എസ്പി ശശിധരന്‍ ഐപിഎസ് ഉത്തരവിട്ടിട്ടു. മൂന്ന് മാസം മുന്‍പ് അരീക്കോട് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ മറ്റൊരു ഐവറികോസ്റ്റ് താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ ഹസന്‍ ജൂനിയറാണ് അന്ന് പരാതി നല്‍കിയിരുന്നത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടികളുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration