‘ഹിന്ദു സേനയുടെ ഹര്‍ജിയില്‍ വ്യകതതയില്ല’, മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. അഡ്വക്കേറ്റ് കമ്മീഷന് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി നൽകിയ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ഹിന്ദു സേനയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഷാഹി ഇദ് ഗാഹ് പള്ളിയിൽ സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയമിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

ALSO READ: കേന്ദ്ര ജനദ്രോഹ നയത്തിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറും, മാർച്ചിങ് ഗാനം റിലീസ് ചെയ്ത് എം.വി ഗോവിന്ദൻ മാസ്റ്റർ

പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൃഷ്ണജന്മ‍ഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹിന്ദു സേന കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപിപള്ളി സമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഡ്വക്കേറ്റ് കമ്മീഷന്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി നല്‍കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സർവ്വേ സ്റ്റേ ചെയ്തത്.

ALSO READ: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്ന മുസ്ലീം വിഭാഗത്തിന്‍റെ ഹര്‍ജി അംഗീകരിച്ചാണ് സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്‍റെ സര്‍വേയ്ക്ക് വാദിക്കുന്ന ഹിന്ദു സേനയുടെ ഹര്‍ജിയില്‍ വ്യകതതയില്ലെന്ന് സുപ്രീകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സർവേയ്‌ക്ക് വേണ്ടി വാദിക്കുന്ന ഹിന്ദു സേനയ്ക്ക് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു . 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു സേനയുടെ അവകാശ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News